പൗരത്വ ഭേദഗതി… സി.പി.എമ്മിന്‍റെ ബഹുജന റാലി ഇന്ന്…

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴു മണിയ്ക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസര്‍കോട്, മലപ്പുറം , കൊല്ലം എന്നീ ജില്ലകളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബഹുജന റാലികൾ സി.പി.എം സംഘടിപ്പിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി. എമ്മിന്‍റെ രണ്ടാം പൗരത്വ പ്രക്ഷോഭം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ൽ നടത്തിയ പ്രതിഷേധ പരിപാടികള്‍ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുന്നതില്‍ വലിയ ഘടകമായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍.

Related Articles

Back to top button