പൗരത്വ നിയമ ഭേദഗതി… സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധം….

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാളെ യു.ഡി.എഫ് മണ്ഡലതലങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം.ജനങ്ങളിൽ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ കോൺഗ്രസും യു.ഡി.എഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. നിയമം നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button