പ്ലാൻ ചെയ്ത് അവനെ കൊന്നതെന്ന് അഖിലിന്‍റെ സഹോദരി…
തിരുവനന്തപുരം: കരമനയില്‍ അഖില്‍ എന്ന യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി സഹോദരി. പ്ലാൻ ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് അഖിലിന്‍റെ സഹോദരി അരുണ ആവര്‍ത്തിച്ച് പറയുന്നത്. നേരത്തെ അനന്തു കൊലപാതകത്തില്‍ പിടിയിലായ പ്രതികളെ പുറത്തിറങ്ങാൻ അനുവദിച്ചതാണ് ഇങ്ങനയൊരു ദുരന്തത്തിന് കാരണമായതെന്ന് കുടുംബം തറപ്പിച്ച് പറയുന്നു.
ബാറില്‍ സുഹൃത്തുമൊത്ത് പോയപ്പോള്‍ സുഹൃത്താണ് വഴക്കുണ്ടാക്കിയത്, എന്നിട്ടും എന്തിനാണ് തന്‍റെ സഹോദരനെ കൊന്നത്, ഇനിയൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് അവൻ വിചാരിച്ചു കാരണം അവൻ ഒന്നിനും നിന്നിട്ടില്ലല്ലോ, അവനൊന്ന് ഓടാൻ പോലും പറ്റിയില്ല, ഇവര്‍ക്ക് വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ പോയി കാലുപിടിക്കുമായിരുന്നു- അരുണ കണ്ണീരോടെ പറയുന്നു.