പ്ലസ് വൺ സീറ്റ് ലഭിച്ചില്ല..മലപ്പുറത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി…

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പരപ്പനങ്ങാടി സ്വദേശി ഹാദി റുഷ്ദയാണ് മരിച്ചത്. പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്ലസ് വൺ സീറ്റു കിട്ടാത്തതിൽ കുട്ടി മാനസികമായി വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

അതേ സമയം, കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ 5 A+ ലഭിച്ചിട്ടുണ്ടെന്നും എന്തോ മാനസിക പ്രശ്നമുള്ളതായി അറിഞ്ഞെന്നും പൊലീസ് വ്യകതമാക്കി. അതിന് ചികിത്സ തേടിയിട്ടുള്ളതായി ബന്ധുക്കൾ അറിയിച്ചിരുന്നു. പ്ലസ് വൺ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂർണമായി പറയാനാവില്ലെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button