പ്ലസ് വൺ സീറ്റ് പ്രതിസന്ധി..സത്യപ്രതിജ്ഞയ്ക്ക് പോയ ശിവൻകുട്ടിയെ നടുറോഡിൽ തടഞ്ഞ് കെഎസ്‌യു..കാറിൽ കരിങ്കൊടി കെട്ടി…

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി.ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർ കാറിന് മുന്നിലേക്ക് എത്തിയത്.

മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും പറഞ്ഞു.

Related Articles

Back to top button