പ്ലസ് വൺ സീറ്റിനുള്ള അപേക്ഷകരുടെ എണ്ണം കൂടി….മലബാറിൽ സീറ്റ് പ്രതിസന്ധി…
പ്ലസ് വൺ സീറ്റിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറിൽ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വർധനവിൽ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകർ വർധിച്ചതോടെ മലബാറിൽ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും.
സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 6,630 അപേക്ഷകരാണ് ഇത്തവണ വർധിച്ചിരിക്കുന്നത്. മലബാറിൽ മാത്രം 5509 അപേക്ഷരാണ് വർധിച്ചിരിക്കുന്നത്. അപേക്ഷരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത് മലപ്പുറത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 1512 അപേക്ഷകളാണ് ഇവിടെ വർധിച്ചത്