പ്ലസ് വൺ പ്രവേശനം..ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു…
പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. മറ്റന്നാൾ വൈകുന്നേരം വരെയാണ് പ്രവേശനം നേടാനുള്ള സമയം.
30245 വിദ്യാർത്ഥികളാണ് ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടിയത്.
അലോട്ട്മെന്റ് ലഭിച്ചവർ ടി സി, സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്കൂളിൽ ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.