പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം..ലൈംഗിക പീഡനത്തിന് ഇരയായതായി തെളിവ്..യുവാവ് പിടിയിൽ…

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 26 കാരൻ അറസ്റ്റില്‍. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ ആണ് പിടിയിലായത്.ഓഗസ്റ്റ് 2-നാണ് പ്ലസ് വണ്‍ വിദ്യാർഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button