പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക… നേറ്റിവിറ്റി/ ജാതി സർട്ടിഫിക്കറ്റിന്‌ എസ്.എസ്.എൽ.സി സ‍ര്‍ട്ടിഫിക്കറ്റ് മതി…

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നു ജില്ലാ കളക്ടര്‍

പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് മതിയാകും. പട്ടിക ജാതി/ പട്ടിക വര്‍ഗ/ ഒഇസി വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button