പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും..കുട്ടികളെ സ്വീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടിയും…

സീറ്റ് പ്രതിസന്ധി നിലനിൽക്കെ സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

മുഖ്യ ഘട്ടത്തിലെ അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ബാക്കിയുള്ളത്.ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുമെന്നും അത് വളരെവേഗം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25ന് വിദ്യാർഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. മലബാർ ജില്ലകളിലെ 80,000ൽ അധികം വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുമ്പോഴാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾ പോലും സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുകയാണ്. എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ സമരം ഇന്ന് നടക്കും.

Related Articles

Back to top button