പ്ലസ് വണ്‍..ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു…

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്.വിദ്യാർത്ഥികൾക്ക് ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം.ഏഴാം തീയതി വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം.പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്.

Candidate Login-SWS ലൂടെ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. ഇതില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി സഹിതം രക്ഷകര്‍ത്താവിനൊപ്പം സ്‌കൂളില്‍ ഹാജരാകണം.

Related Articles

Back to top button