പ്ലസ് ടു വിദ്യാർഥിക്ക് മർദ്ദനം…

കാസര്‍കോട്: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി. മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെ.പി നിവേദി (17)നാണ് മർദ്ദനമേറ്റത്. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി. സംഭവത്തില്‍ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button