പ്ലസ് ടു പരീക്ഷയിൽ തോറ്റു..17കാരി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമത്തെ തുടർന്ന് പതിനേഴുകാരി ജീവനൊടുക്കി .മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ദിൽന കാപ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു.എന്നാൽ പരീക്ഷയിൽ ദിൽന പരാജയപെട്ടിരുന്നു.ഇതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button