പ്ലസ്‌വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു…

കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു.പുളിക്കൽകവല നെടുമാവ് കണ്ണന്താനം വീട്ടിൽ ലിംജി ജോൺ– സുമി ദമ്പതികളുടെ മകൻ ലിറാൻ ലിംജി ജോൺ (17) ആണ് മരിച്ചത്.വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്നു കൊടുങ്ങൂരിലെ ജിമ്മിൽ എത്തിയ ശേഷം സുഹൃത്തുക്കളുമൊത്ത് സമീപത്തെ ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിൽനിന്നും അഗ്നിരക്ഷാ സേന, കോട്ടയം സ്കൂബ ടീം എന്നിവർ നടത്തിയ തിരച്ചിലിൽ ആറരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം െമഡിക്കൽ കേളജ് മോർച്ചറിയിൽ.

Related Articles

Back to top button