പ്രോ ടേം സ്പീക്കർ പദവി.. കൊടിക്കുന്നിലിന് നൽകാത്തത് വിവേചനമെന്ന് കെ സി വേണുഗോപൽ…
കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ . അവരുടെ മനസ്സിന്‍റെ ചെറുപ്പം കൊണ്ടായിരിക്കാം. സർക്കാരിന്‍റെ പോക്ക് എങ്ങോട്ടെന്നും അദ്ദേഹം ചോദിച്ചു.കൊടിക്കുന്നിലിന്‍റെ അയോഗ്യതക്ക് എന്താണ് കാരണമെന്ന് കേന്ദ്ര സർക്കാർ വിശദമാക്കണം.സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്.പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
അതേസമയം കൊടിക്കുന്നില്‍ സുരേഷിന് പകരം ഭർതൃഹരിയെ നിയമിച്ചതിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.