പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനൽ..ഇൻഡ്യ സഖ്യം പിൻമാറി…
പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിന്മാറി.കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്മാറി.ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിനുള്ളിൽ പ്രവേശിക്കുക.
പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.വിഷയത്തിൽ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.