പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

പ്രേം നസീർ സുഹൃത് സമിതി – ഉദയ സമുദ്രയുടെ 6-ാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജൂറി ചെയർമാൻ ഡോ. പ്രമോദ് പയ്യന്നൂർ വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നടൻ ലാലു അലക്സിന് പ്രേംനസീർ ചലച്ചിത്ര ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം നൽകും. ഇരട്ട എന്ന ചിത്രം മികച്ച സിനിമയായും ഈ ചിത്രം സംവിധാനം ചെയ്ത രോഹിത് എം.ജി. കൃഷ്ണൻ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. നടൻ ജോജു ജോർജ് ( ചിത്രങ്ങൾ: ഇരട്ട , ആന്റണി ), നടി ശ്രുതി രാമചന്ദ്രൻ (ചിത്രം : നീരജ), സാമൂഹ്യ പ്രതിബദ്ധതാ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി , നവാഗത സംവിധായിക കൃഷ്ണ പ്രിയദർശൻ (ചിത്രം: ഒരു ശ്രീലങ്കൻ സുന്ദരി), തിരകഥാകൃത്ത് അഡ്വ. ശാന്തി മായാദേവി (ചിത്രം: നേര്) , സഹനടൻ എം.ആർ.ഗോപകുമാർ (ചിത്രം: വാസം) , സഹ നടി മാലാ പാർവ്വതി (ചിത്രം: റാണി), ഗാനരചയിതാവ് വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ), സംഗീതം ഡോ: വാഴമുട്ടം ചന്ദ്രബാബു (ചിത്രം : സമാന്തര പക്ഷികൾ), ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് (ചിത്രം: ചെക്കൻ), ഗായിക സൗമ്യ രാമകൃഷ്ണൻ (ചിത്രം: നിള), ഡോക്യുമെന്ററി സംവിധായകൻ പുഷ്പൻ ദിവാകരൻ (അഭ്രപാളികളിലെ മധുരം), ഹ്രസ്വ ചിത്ര നടൻ രാഫി കാമ്പിശ്ശേരി ( എന്റെ വീട്), കഥാപ്രസംഗ കലാരത്ന പുരസ്ക്കാരം : വഞ്ചിയൂർ പ്രവീൺ കുമാർ, പി.ആർ. ഒ. റഹിം പനവൂർ. പുരസ്ക്കാരങ്ങൾ മേയിൽ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ അജയ് തുണ്ടത്തിൽ, ജോളി മാസ് സമിതി സെക്രട്ടറി പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button