‘പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം’..ആന്റോണിയോ ഗ്രാംസ്കിയുടെ വാക്കുകളുമായി രമ്യ നമ്പീശൻ…
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചൂടു പിടിച്ച ചർച്ചകൾ അരങ്ങേറുകയാണ്. പലരും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയും കഴിഞ്ഞു. ഈ അവസരത്തിൽ നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ആന്റോണിയോ ഗ്രാംസ്കിയുടെ വാക്കുകളാണ് രമ്യ പങ്കുവച്ചിരിക്കുന്നത്.
“ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്”; എന്നായിരുന്നു രമ്യ പങ്കുവച്ച വാക്കുകൾ.