പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്..കേസ്…

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൾ മിറായ വധേരയെ പറ്റി വ്യാജ പോസ്റ്റിട്ട ആൾക്കെതിരെ കേസെടുത്ത് പോലീസ്.എക്സിൽ വ്യാജ പോസ്റ്റിട്ട അനുപ് വർമ എന്നയാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസാണ് കേസെടുത്തത്. മിറായക്ക് 3000 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ഇയാൾ പോസ്റ്റിൽ കുറിച്ചത് .

തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് അംഗം പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. കലാപത്തിനുള്ള പ്രകോപനം, വ്യാജരേഖ ചമക്കൽ,അപകീർത്തിപ്പെടുത്തൽ, തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് കേസ് .പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ സമൂഹത്തിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങൾ ട്വീറ്റ് പോസ്റ്റ് ചെയ്ത് കോൺഗ്രസിന്റെ വിശ്വാസ്യതയെ തകർക്കാനാണ് അനൂപ് ശ്രമിച്ചതെന്ന് പ്രമോദ് ഗുപ്ത പറഞ്ഞു.

Related Articles

Back to top button