പ്രിയങ്കയുടെ പ്രചാരണത്തിനായി വയനാട്ടിലേക്ക് മമത ബാനർജിയും….
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന.വ്യാഴാഴ്ച കൊൽക്കത്തയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും മമതയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മമത വയനാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മംമ്ത വയനാട്ടിലെത്തി പ്രിയങ്കയെ പിന്തുണച്ച് പ്രചാരണം നടത്തണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.തൃണമൂലുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇതിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കാമെന്നാണ് സൂചന.