പ്രിന്‍ററിനകത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച….

പ്രിന്‍ററില്‍ പേപ്പര്‍ തീര്‍ന്നുപോയതോടെ പേപ്പര്‍ നിറയ്ക്കാനൊരുങ്ങുകയായിരുന്നു റിസപ്ഷനില്‍ ജോലി ചെയ്യുന്ന യുവതി. ഇവര്‍. അപ്പോഴാണ് അതിനകത്ത് കാഴ്ച്ച കണ്ട് ഞെട്ടിയത്. പ്രിന്‍ററിൽ പാമ്പിനെ ആണ് അവർ കണ്ടത്. ഉടൻ തന്നെ ആ ഭാഗം അടച്ചുവച്ച് എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഓഫീസിലെ അധികൃതര്‍ വൈകാതെ തന്നെ പാമ്പിനെ പിടികൂടുന്ന സംഘത്തെ വിവരമറിയിക്കുകയും അവര്‍ വന്ന് പാമ്പിനെ പിടികൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ കാര്യമായ ശ്രദ്ധ നേടുന്നത്. 

സംഭവം വീര്യമേറിയ വിഷമുള്ള പാമ്പ് തന്നെയായിരുന്നു ഇത്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ തന്നെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പായ ‘ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാ’യിരുന്നു ഇത്. കടിയേറ്റാല്‍ അധികം വൈകാതെ തന്നെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയെല്ലാം പ്രശ്നത്തിലാവുകയും ശ്വാസം മുട്ടലോടെ കടിയേറ്റയാള്‍ മരിക്കുകയുമാണ് ചെയ്യുക. 

ഓസ്ട്രേലിയയില്‍ വളരെ സാധാരണയായി കാണപ്പെടുന്ന പാമ്പാണിത്. എന്നാല്‍ അധികവും കൃഷിയും മറ്റുമുള്ള സ്ഥലങ്ങളിലാണ് ഇവയെ കാണപ്പെടുക. ഇവിടെ എലി പോലുള്ള ചെറുജീവികളെ ഭക്ഷിച്ച് കഴിഞ്ഞുകൂടുന്നതാണ് ഇവയുടെ രീതി. എന്തായാലും പാമ്പിനെ കണ്ട ഉടൻ തന്നെ ധൈര്യപൂര്‍വം പെരുമാറിയ റിസപ്ഷനിസ്റ്റിനും സമയബന്ധിതമായി പാമ്പുപിടുത്തക്കാരെ എത്തിച്ച ഓഫീസ് അധികൃതര്‍ക്കുമെല്ലാം അഭിനന്ദനം അറിയിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം. 

Related Articles

Back to top button