പ്രായപൂർത്തിയാക്കാത്ത ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം….94 വയസ്സുകാരൻ അറസ്റ്റിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ 94കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കടയിൽ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button