പ്രായപൂർത്തിയാകാത്ത മകളെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിച്ചു : അമ്മയും കാമുകനും അറസ്റ്റിൽ
പതിനഞ്ചുകാരിയായ മകളെ തന്റെ 28-കാരനായ കാമുകനെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത 36-കാരി അറസ്റ്റിൽ. യുവതിയെയും കാമുകനെയും പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. അമ്മയുടെ കാമുകൻ ഇവരുടെ അകന്ന ബന്ധുവാണ്. അമ്മയ്‌ക്കും മകൾക്കുമൊപ്പമാണ് ഇയാൾ താമസിച്ച് വന്നിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. പൂനെയിലാണ് സംഭവം.
യുവാവിനെ വിവാഹം ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകളെ വിവാഹം കഴിപ്പിച്ചത്. പിന്നീട് യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും കുട്ടി വ്യക്തമാക്കി. കുട്ടി സഹപാഠിയോട് സംഭവം തുറന്ന് പറഞ്ഞതോടെയാണ് പുറംലോകമറിയുന്നത്. സഹപാഠി പരിചയമുള്ള സാമൂഹിക പ്രവർത്തകയോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്.