പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു.. 20 കാരൻ പിടിയിൽ..വീട് കത്തിച്ച് നാട്ടുകാർ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 20കാരൻ പിടിയിൽ.പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിയുടെ വീട് ആക്രമിക്കുകയും തീയിടുകയും ചെയ്തു.
തെലങ്കാനയിലെ സിദ്ദിപേട്ടിലാണ് സംഭവം. കൊമുരവല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെൺകുട്ടിയെ മെഡികൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.