പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു..പത്തനംതിട്ടയിൽ 18കാരൻ പിടിയിൽ…
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18 വയസ്സുകാരൻ അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി വിജയിയാണ് പൊലീസിന്റെ പിടിയിലായത്.17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചന്നാണ് കേസ്. കഴിഞ്ഞവർഷം നവംബർ മുതൽ പെൺകുട്ടിയെ പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വിജയിയുടെ വീട്ടിൽ എത്തിച്ചായിരുന്നു പീഡനം.പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയിരുന്നു .തുടർന്ന് തണ്ണിത്തോടിന് സമീപം മൂഴിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു