പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി..ലഹരി വസ്തുക്കൾ നൽകി ലൈംഗികാതിക്രമം..4 പേർ പിടിയിൽ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ പിടിയിൽ. ആലുവ കാഞ്ഞൂർ മരോട്ടിക്കുടി വീട്ടിൽ ലിന്‍റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം ചെറായി കല്ലുംതറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.വിനോദയാത്ര പോകാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ പ്രതികൾ കടത്തിക്കൊണ്ട് പോയത്.
പ്രതികളിലൊരാളായ അഭിനവ് പെൺകുട്ടിയെ താമസസ്ഥലത്തിനടുത്തുനിന്നു കടത്തിക്കൊണ്ടു പോവുകയും ലിന്റോ ലോഡ്ജ് മുറിയെടുത്ത് ലഹരിവസ്തുക്കൾ നൽകിയും ടാക്സി ഡ്രൈവറായ നിവാസ് കാറിൽ കൊണ്ടുനടന്ന് ബിയർ കുടിപ്പിച്ചും ലൈംഗികമായി ചൂഷണം ചെയ്തു. വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാട് മറിയപ്പടി വല്യപ്പൻപടി ഭാഗത്തെ വാടകവീട്ടിലും കൊണ്ടുപോവുകയും മാരക ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് നൽകി മാനസിക വിഭ്രാന്തിക്ക് ഇടയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.