പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.. പ്രതിക്ക് 38 വർഷം തടവും പിഴയും….
തൃശ്ശൂരിൽ പ്രായപൂർത്തിയാക്കാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് സ്പെഷ്യൽ കോർട്ട് സെക്കൻഡ് കോടതിയുടേതാണ് വിധി.തൃശൂര്‍ പീച്ചി സ്വദേശിയായ സൈതലവിയെയാണ് ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.38 വർഷം തടവ് കൂടാതെ രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സുനിതാ കെ ആയിരുന്നു.