പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി..പ്രതിക്ക് 10 വർഷം തടവ്…

ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസി (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി.വിവരം അറിഞ്ഞ പ്രതിയുടെ ഭാര്യ സാങ്കൽപ്പികമായ മറ്റൊരു പേര് പറയാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും അതനുസരിച്ച് പെൺകുട്ടി പൊലീസിൽ മൊഴി കൊടുക്കുകയുമായിരുന്നു.പീന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ അങ്ങനെയൊരളില്ലായെന്ന് മനസ്സിലാവുകയും യഥാർത്ഥ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ ഹാജരായി.

Related Articles

Back to top button