പ്രസവത്തിൻ്റെ ഒൻപതാം നാൾ മാതാവ് മരണപ്പെട്ടു
അരൂർ: പ്രസവം കഴിഞ്ഞ് ഒൻപതാം നാൾ മാതാവ് മരിച്ചു. ചന്തിരൂർ രാമച്ചം പറമ്പിൽ അൻസിയ (26) ആണ് മരിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതാണ് മരണകാരണമെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ച്ച പകൽ ചർദ്ദിൽ ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച ഉച്ചക്ക് ശേഷം മരിച്ചു.ഹയാ ഫാത്തിമയാണ് മൂത്ത കുട്ടി. ഭർത്താവ് ഷാറിഫ്. രണ്ടാമത്തെ പ്രസവമാണ്. സിസേറിയനായിരുന്നു. നാസ്സാർ ,ഐഷ ദമ്പതികളുടെ മകളാണ്. അൻസൽ, അസ്ന അൻസിയയുടെ സഹോദരങ്ങളാണ്. സംസ്കാരം നാളെ (വ്യാഴം) രണ്ടിന് ചന്തിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.