പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവം. പുലർച്ചെയോടെ അമ്മയും മരിച്ചു.
അമ്പലപ്പുഴ:
പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തിൽ ഇന്ന് പുലർച്ചെ കുഞ്ഞിൻ്റെ മാതാവ് അപർണ (22) യും
മരിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിൻ്റെ ഭാര്യ അപർണയുടെ പ്രസവത്തിനിടെയാണ് കുട്ടി മരിച്ചത്. ഇതെ തുടർന്ന് ആശുപത്രിയിൽ വലിയ സംഘർഷവും ഉണ്ടായിരുന്നു. അപർണക്ക് പ്രസവ സമയത്ത് ഹൃദയമിടിപ്പ് കൂടിയിരുന്നു.ഇത തുടർന്ന് വെൻ്റിലേറ്ററിലും പിന്നീട് കാർഡിയാക് ഐ.സി.യു വി ലേക്കും മാറ്റിയിരുന്നു.പുലർച്ചെ അപർണയും മരിച്ചു. കുഞ്ഞു മരിച്ചതിനെ തുടർന്നുണ്ടായ
സംഘർഷത്തെ തുടർന്ന് പൊലീസ് എത്തിയാണ് സംഘർഷം ഒഴിവായത്. ഈ സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം അന്വേഷണത്തിനായി ഡോക്ടർമാരുടെ സംഘത്തെയും ചുമതലപ്പെടുത്തി.