പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം..സ്ത്രീകൾക്ക് പരുക്ക്…
തൃശൂർ വലപ്പാട് ജനകീയ ഹോട്ടലിലെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഹോട്ടൽ ജീവനക്കാരികളായ രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു.വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് അപകടം നടന്നത്.കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ,കുറ്റിക്കാട്ട് വീട്ടിൽ സുമിത എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.