പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ
പ്രശസ്ത കാർഡിയോളജിസ്റ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് 41കാരനായ ഗൗരവ് ഗാന്ധി മരിച്ചത്. ഗുജറാത്തിൽ ജാംനഗറിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായിരുന്നു ഗൗരവ് ഗാന്ധി. തിങ്കളാഴ്ച പതിവുപോലെ രോഗികളെ പരിശോധിക്കുകയും അന്ന് രാത്രി നഗരത്തിലെ പാലസ് റോഡിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ 6 മണിയോടെ വീട്ടുകാർ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയും ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ജാംനഗറിൽ നിന്ന് മെഡിക്കൽ ബിരുദവും അഹമ്മദാബാദിൽ നിന്ന് കാർഡിയോളജിയിൽ സ്പെഷ്യലൈസേഷനും പൂർത്തിയാക്കിയ ജാംനഗറിലായിരുന്നു പ്രാക്ടീസ്. ഫേസ്ബുക്കിൽ ‘ഹാൾട്ട് ഹാർട്ട് അറ്റാക്ക്’ എന്ന കാമ്പെയിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.