പ്രവാസി വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ….

പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കണ്ണൂർ സ്വദേശി ലോറൻസ് ജോസഫ് ആണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

പറവൂർ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്നും പരാതി ഒതുക്കാൻ രണ്ടരക്കോടി വേണമെന്നുമായിരുന്നു ലോറൻസ് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. യൂട്യൂബ് ചാനലിലൂടെ പീഡനവിവരം പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വ്യവസായിയുടെ പരാതിയിൽ കേസെടുത്ത ഈസ്റ്റ് പൊലീസ് യൂ ട്യൂബർ ബോസ്കോ കളമശ്ശേരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ലോറൻസ് ജോസഫിന്‍റെ അറസ്റ്റ്

Related Articles

Back to top button