പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല..പാലത്തിനോട് ചേര്‍ന്ന് കേടുപാടുകളോടെ ബിഎംഡബ്ല്യൂ കാർ..അടിമുടി ദുരൂഹത…
പ്രമുഖ വ്യവസായിയായ മുംതാസ് അലിയെ കാണാനില്ല.ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹത്തെ കാണാതായത്. മുംതാസിന്റെ ബിഎംഡബ്ള്യു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുളൂർ പാലത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തി. കാർ തകർന്ന നിലയിലാണ്. ജനതാദൾ(എസ്) എംഎൽഎ ബിഎം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനും കർണാടകയിലെ പ്രമുഖ വ്യവസായിയുമാണ് കാണാതായ മുംതാസ് അലി.
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി നഗരത്തിൽ കറങ്ങിനടന്നു. ഒടുവിൽ പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപം കാർ നിർത്തിയെന്നാണ് പൊലീസ് കരുതുന്നത്. കാർ അപകടത്തിൽപ്പെട്ടതായി അറിഞ്ഞ്, അദ്ദേഹത്തിന്റെ മകളാണ് പൊലീസിൽ വിവരമറിയിച്ചതെന്നും മംഗളൂരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. കാര്‍ നിര്‍ത്തി ഇദ്ദേഹം പുഴയിലേക്ക് ചാടിയതാണോ എന്ന സംശമാണ് പൊലീസിനുള്ളത്. ഇതേ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്‌ഡിആർഎഫ്) തീരസംരക്ഷണ സേനയെയും നദിയിൽ തെരച്ചിൽ നടത്തുന്നുണ്ട്.