പ്രഭാസ് വെറും ജോക്കറായിഎന്ന വിമര്‍ശനം… അർഷാദ് വാർസിക്കെതിരെ നടന്‍ നാനി…
എഡി 2898 കൽക്കിയിൽ പ്രഭാസിൻ്റെ അഭിനയത്തെക്കുറിച്ചുള്ള അർഷാദ് വാർസിയുടെ ജോക്കര്‍ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, അർഷാദിൻ്റെ അഭിപ്രായങ്ങളെ വിമർശിച്ച് നടൻ നാനി രംഗത്ത് എത്തിയിരിക്കുന്നു. അര്‍ഷാദിന്‍റെ പരാമർശങ്ങൾക്ക് ഒരു പ്രാധാന്യവും നൽകേണ്ടതില്ലെന്നാണ് നാനിയുടെ അഭിപ്രായം.
തൻ്റെ ഏറ്റവും പുതിയ ചിത്രമായ സരിപോദാശനിവാരത്തിൻ്റെ വാർത്താ സമ്മേളനത്തിനിടെ അർഷാദിൻ്റെ അഭിപ്രായങ്ങളെക്കുറിച്ച് നാനിയോട് ചോദ്യം ഉയര്‍ന്നിരുന്നു. ഇതിലാണ് നാനി പ്രതികരിച്ചത്. ഈ അഭിപ്രായങ്ങൾ കാരണം അർഷാദിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ “പബ്ലിസിറ്റി” ലഭിച്ചുവെന്നാണ് അർഷാദ് വാർസി പേര് പരാമര്‍ശിക്കാതെ നാനി പറഞ്ഞത്.