പ്രധാനമന്ത്രി വീണ്ടും കേരളക്കരയിലേക്ക്…

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വരവേൽക്കാനൊരുങ്ങി കേരളക്കര. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഈ മാസം 19-നാണ് പ്രധാനമന്ത്രി പാലക്കാട് എത്തുന്നത്. സന്ദർശനത്തിന്റെ ഭാ​​ഗമായി ‌അവസാനഘട്ട‌ ഒരുക്കങ്ങൾ പൂർത്തിയതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്ന കോർട്ട് റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രദേശത്ത് പോലീസിന്റെ സുരക്ഷാ പരിശോധനയും പുരോഗമിക്കുകയാണ്. നാളെ രാവിലെയാണ് പ്രധാനമന്ത്രി പാലക്കാട് എത്തുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ ചേരും. ഡിഐജി അജിതാ ബീഗം, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എഎസ്പി അശ്വതി ജിജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Related Articles

Back to top button