പ്രധാനമന്ത്രി പത്തനംതിട്ടയിൽ..
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി കേന്ദ്രമന്ത്രി വി മുരളീധരൻ ഓണവില്ല് നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ചു. അനിൽ ആന്റണി പള്ളിയോടത്തിന്റെ മാതൃകയും ആറൻമുള കണ്ണാടി പതിപ്പിച്ച ഭാരതത്തിൻ ഭൂപടത്തിന്റെ മാതൃക അദ്ദേഹത്തിന് സമ്മാനിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി വ്യക്തമാക്കി. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേര്‍ത്തു.