പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി..ഇന്ന് മുതൽ മൂന്ന് ദിവസം സന്ദർശക വിലക്ക്…
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് ഹെലികോപ്റ്ററിൽ എത്തി. ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്ന് വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽപ്രവേശിക്കുക. നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിവേകാനന്ദപ്പാറയിൽ വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി.
കനത്ത സുരക്ഷാസന്നാഹമാണ് കന്യാകുമാരിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഇവിടെ പ്രധാനമന്ത്രിയുടെ സുരക്ഷക്കായിവിന്യസിച്ചിരിക്കുന്നത് 4000 പൊലീസു കാരെയാണ്.കനത്ത സുരക്ഷാസന്നാഹ മേർപ്പെടുത്തിയ തീരത്ത് ബുധനാഴ്ച സഞ്ചാരികളെ പരിശോധനയ്ക്കുശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്..ഡൽഹിയിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കന്യാകുമാരിയിൽ ക്യാമ്പുചെയ്യുന്നുണ്ട്.വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ 45 മണിക്കൂറാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്നത്.



