പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് ബിജെപി. രണ്ട് ഗ്രാം തൂക്കമുള്ള മോതിരമാവും നല്‍കുക. ആര്‍ എസ് ആര്‍ എം ആശുപത്രിയെ പദ്ധതിക്കായി തെരഞ്ഞെടുത്തുവെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എൽ മുരുകൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ഓരോ യൂണിറ്റിലും 15 കുട്ടികള്‍ വരെ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ബി ജെ പി അറിയിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. മോദിയുടെ 72ാം ജന്മദിനത്തില്‍ 720 കിലോഗ്രാം മത്സ്യമാണ് വിതരണം ചെയ്യുക. മോദിയുടെ ജന്മദിനത്തോടെ അനുബന്ധിച്ച്‌ നിരവധി പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.

Related Articles

Back to top button