പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരേഷ് ഗോപിയുടെ സമ്മാനം…സ്വർണ തളിക….
തൃശൂര്‍: ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനമായി സുരേഷ് ഗോപി സ്വർണ തളിക നൽകും. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിയ്ക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നത്.