പ്രധാനമന്ത്രി അമേരിക്കയിൽ..വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം..
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഫിലാഡൽഫിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ എംബസി സ്വീകരിച്ചു. ക്വാഡ് ഉച്ചകോടിയിലും യുഎൻ കോൺക്ലേവിലും പങ്കെടുക്കാനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ സമൂഹവും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു.