പ്രദീപ് ഭാര്യയോട് സംസാരിച്ചു… പക ഇരട്ടിച്ചു… ചാടി വീണ് വെട്ടി… മോൻസി എത്തിയത് എല്ലാം പ്ലാൻ ചെയ്ത്…

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ഭാര്യയുമായുള്ള അടുപ്പത്തിന്‍റെ പേരിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിതാഴ്ത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ആസൂത്രിതമായാണ് വിനോദ് എന്ന കാലൻ മോൻസി കൊല നടത്തിയത്. ക്യത്യം നടത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ വരയന്നൂർ സ്വദേശി ‘കാലൻ മോൻസി’ എന്ന് വിളിപ്പേരുള്ള വിനോദ് വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം രാത്രി എട്ടരയോട്, ആരുമില്ലാത്ത തക്കംനോക്കി മോൻസി പ്രദീപിന്‍റെ ഒറ്റമുറി വീടിനുള്ളിൽ കയറിക്കൂടി. ഒരു മണിക്കൂർ കഴിഞ്ഞ് പ്രദീപ് എത്തി. മോൻസിയുടെ ഭാര്യയുമായി ഫോണിലൂടെ സംസാരിച്ചാണ് വന്നത്. വീടിനു പുറത്ത് നിന്ന് സ്പീക്കർ ഫോണിലൂടെയും സംസാരിച്ചു. അത് മുഴുവൻ മോൻസി വീടിന് അകത്തിരുന്ന് കേട്ടു. ഇതോടെ പക ഇരട്ടിയായി. വാതിൽ തുറന്ന് പ്രദീപിന് നേരെ കത്തിയുമായി ചാടിവീണു. ദേഹമാസകലം കുത്തിക്കീറുകയായിരുന്നു. ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ മോൻസിയും പ്രദീപും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ മോൻസി മർദ്ദനത്തിനൊടുവിൽ അയാളെ കുത്തി ക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോൻസിയെ ഭയന്ന് പ്രദീപ് വീട് വിട്ടുതാമസിക്കുകയായിരുന്നു. രാത്രി മറ്റൊരു വീട്ടിലാണ് പ്രദീപിന്‍റെ അമ്മ കഴിയുന്നത്. ആരുമില്ലാതിരുന്ന സമയം നോക്കി ഒരാഴ്ച മുൻപ് തന്നെ ഈ വീടിനുള്ളിൽ മോൻസി കത്തി കൊണ്ടുവെച്ചിരുന്നു. കൊലനടത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയ മോൻസി തന്‍റെ മകളോട് പ്രദീപിനെ കുത്തി കുടുലുമാല പുറത്തിട്ടെന്ന് തുറന്നു പറഞ്ഞിരുന്നു.

Related Articles

Back to top button