പ്രഥമ സ്കൂൾ ഒളിമ്പിക്സിനു എറണാകുളവും സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരുവനന്തപുരവും വേദികളാവും…
തിരുവനന്തപുരം: ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ നടക്കും.
ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായി തിരുവനന്തപുരത്താണ് കലോത്സവം. അതേസമയം പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം എ കോളജിൽ നടത്താനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്
വാര്‍ത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.