പ്രതിസന്ധികൾ തരണം ചെയ്യണമെന്ന് ഉപദേശിക്കുന്ന പെൺകുട്ടി… രഞ്ജുഷയുടെ വേർപാട് ജന്മദിനത്തിൽ….
തിരുവനന്തപുരം: സീരിയൽ ലോകത്തെകണ്ണീരിലാഴ്ത്തി നടി രഞ്ജുഷ മേനോന്റെ വിയോഗം. സിനിമകളിൽ
അഭിനയിച്ചിരുന്നെങ്കിലും സീരിയലുകളിലൂടെയായിരുന്നു നടി കൂടുതൽ പ്രശസ്തയായത്. ഇന്ന്
രാവിലെയാണ് രഞ്ജുഷയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെ
സുഹൃത്തുക്കൾക്ക് ഇതുവരെ മരണ വാർത്തവിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം മുൻപ് വരെ
സീരിയൽ സെറ്റിൽ ഇവർ അഭിനയിക്കാൻ എത്തിയിരുന്നു. 35ാം പിറന്നാൾ ദിവസം കൂടിയാണ് രഞ്ജുഷ വിട
പറഞ്ഞത്.
എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ ബോൾഡ് ആയി നേരിട്ടണം എന്ന് രഞ്ജുഷ പറയുമായിരുന്നു.
ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ച രഞ്ജുഷയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് സീരിയൽ
സെറ്റിലെ അടുത്തസുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും
അവർ പറയുന്നു.
ടെലിവിഷൻ അവതാരകയായാണ് രഞ്ജുഷ കരിയർ ആരംഭിച്ചത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ്
സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മേരിക്കുണ്ടൊരു കുഞ്ഞാട്, ബോംബെ മാർച്ച്, കാര്യസ്ഥൻ, വൺവേ
ടിക്കറ്റ്, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഡാൻസ് ഏറെ ഇഷ്ടപ്പെടുന്ന രഞ്ജുഷ ഇംഗ്ലീഷ് ബിരുദത്തിന് ശേഷം ഭരതനാട്ട്യത്തിലും ബിരുദം നേടിയിരുന്നു.
ലിവിംഗ് പങ്കാളിയുമായി തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലായിരുന്നു നടി താമസിച്ചത്. ഇന്ന്
രാവിലെ ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പങ്കാളി ബാൽക്കണി വഴി അകത്തു കടന്നപ്പോഴാണ്
തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചെന്നായിരുന്നു
പങ്കാളി പോലീസിനോട് വ്യക്തമാക്കിയത്. ഫ്ളാറ്റിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.