പ്രതിഷേധ പ്രകടനവും യോഗവും

മാവേലിക്കര :കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനി വർഗീസ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.കെ.ആർ മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, എം.കെ.സുധീർ, ലളിതാ രവീന്ദ്രനാഥ്, ബി.രാജലക്ഷ്മി, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു ,നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, കൗൺസിലർ മനസ്സ് രാജൻ, മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിസൺ പാട്രിക്ക്, മാത്യു കണ്ടത്തിൽ, രാമചന്ദ്രക്കുറിപ്പ്, ഡി.സി.സി അംഗങ്ങളായ കുറത്തികാട് രാജൻ, പഞ്ചവടി വേണു, അജിത് കണ്ടിയൂർ, എക്സ് സർവീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു പുളിന്തറ, മനോജ് ഓലകെട്ടിയമ്പലം, രമേശ് ഉപ്പാൻസ്, മഹാദേവൻ നായർ, പി.പി ജോൺ, റെജി കുഴിപ്പറമ്പിൽ, ഉമാദേവി, ലൈല ഇബ്രാഹിം, ലാലി ബാബു, എസ്.ബി.പണിക്കർ, ശാന്തി തോമസ്, ഇന്ദിരാ രാജു, രാജലക്ഷ്മി, പ്രിയ മനു, ജയശ്രീ അനിൽ, ബോബൻ ഹാറോക്ക് എന്നിവർ സംസാരിച്ചു.

Back to top button