പ്രതിഷേധം ശക്തമായി ബൈലോ ഭേദഗതി പിൻവലിച്ച് കേരള ബാങ്ക്…
കെപിസിസി ആഹ്വാനപ്രകാരം പ്രതിഷേധം ശക്തമാക്കിക്കൊണ്ട് യുഡിഎഫ് സംഘങ്ങൾ കേരള ബാങ്കിന്റെ ബൈലോഭേദഗതിയെ എതിർത്ത് പ്രമേയങ്ങൾ പാസാക്കിയതോടെ നിർദ്ദിഷ്ട ഭേദഗതികളിൽ നിന്നും ബാങ്ക് പിന്മാറി. നിയമത്തിലെ ഇത് സംബന്ധിച്ച ഭേദഗതികളും തിരുത്തുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഇത് സംബന്ധിച്ച് കെപിസിസി നൽകിയ നിർദ്ദേശം സഹകരണ സംഘങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് നൂറുകണക്കിന് പ്രമേയങ്ങൾ കേരള ബാങ്കിൽ എത്തിയത് വഴിയാണ്കേരള ബാങ്കിന്റെ തിരുത്തൽ തീരുമാനം ഉണ്ടായത്. ഇതിനു നേതൃത്വം നൽകിയത് കെപിസിസി അംഗീകാരമുള്ള ജീവനക്കാരുടെ സംഘടനയായകേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആണ്. കേരളത്തിലെ സഹകരണ ജീവനക്കാരുടെ ആദ്യ സംഘടനയാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്. സഹകരണ മേഖലയിലെ തെറ്റായിട്ടുള്ള തീരുമാനങ്ങൾ തിരുത്താൻ മൂന്നാംഘട്ട സമരം ഒക്ടോബറിൽ ആരംഭിക്കുകയാണ് സംഘടന എന്ന് ജനറൽ സെക്രട്ടറി ഇ ഡി സാബു അറിയിച്ചു.



