പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം ഈ മൂന്ന് പഴങ്ങൾ

ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളനാരകം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു.

പഠനങ്ങൾ അനുസരിച്ച്, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ, നിരവധി ക്യാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

‘പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും.’ -ഫരീദാബാദിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ എക്സിക്യൂട്ടീവ് ന്യൂട്രീഷനിസ്റ്റ് മൻപ്രീത് കൗർ പോൾ പറയുന്നു. പ്രതിരോധശേഷി കൂട്ടുന്നിത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പ്രധാനപ്പെട്ട പഴങ്ങളാണ് ഓറഞ്ച്, ആപ്പിൾ, മാതളം എന്നിവ.

Related Articles

Back to top button