പ്രതിപക്ഷ നേതാവ് കെ സി വേണുഗോപാലോ ?..ചർച്ചകൾ സജീവമാക്കി കോൺഗ്രസ്…
പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യാ സഖ്യത്തിൽ ധാരണയായതോടെ ലോക്സഭാ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്.. പദവി ഏറ്റെടുക്കാൻ രാഹുൽഗാന്ധി സമ്മതം മൂളിയില്ലെങ്കിൽ കെ സി വേണുഗോപാലിന് നറുക്ക് വീഴാനാണ് സാധ്യത.
2019 ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും.52 ൽ നിന്ന് 99 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം എന്നാണ് സൂചന.പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ മാത്രമേ മറ്റ് പേരുകളിലേക്ക് ചർച്ച നീങ്ങുകയുള്ളൂ.അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.