പ്രണയത്തിൽ നിന്നും പിന്മാറി..പെൺകുട്ടിയെ നടുറോട്ടിൽ അടിച്ച് കൊന്ന് യുവാവ്..കാഴ്ചക്കാരായി നാട്ടുകാര്‍…
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് പട്ടാപ്പകല്‍ യുവാവ് പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വസായി നഗരത്തിൽ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകം.പ്രതി സ്പാനര്‍ കൊണ്ട് പതിനാലുതവണ യുവതിയുടെ തലയ്ക്കടിച്ചു.
ആരതിയും രോഹിതും ആറുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.യുവതിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന രോഹിതിന്റെ സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം .ആരതി രാവിലെ ജോലിക്ക് പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ രോഹിത് സ്പാന്നര്‍ കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. റോഡില്‍ വീണ യുവതിയുടെ തലയില്‍ പതിനാല് തവണ സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയ്‌തെന്ന് ചോദിച്ചായിരുന്നു മര്‍ദനം. കൊലനടത്തിയ ശേഷം യുവാവ് യുവതിയുടെ മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു.