പ്രണയക്കെണിയുടെ പേരിൽ വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്..ബിഷപ്പ് ജോസഫ് പാംപ്ലാനി
പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി . ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും,സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പിന്റെ പ്രതികരണം .
കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പ്രതികരണം.സഭാംഗങ്ങളായ യുവതികളെ സംരക്ഷിക്കാന്‍ സമുദായത്തിന് അറിയാം. ക്രൈസ്തവ പെണ്‍കുട്ടികള്‍ പ്രണയ കുരുക്കില്‍ പെട്ടുപോയെന്ന് പ്രചരിപ്പിച്ച് അഭിമാനത്തിന് വില പറയുന്നു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്.നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു . സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മാര്‍ പാംപ്ലാനി കൂട്ടി ചേർത്തു .